കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അറബിക് ഏറ്റവും തൊഴിൽ സാധ്യതയുള്ള ഭാഷ -സി. മുഹമ്മദ് ഫൈസി

കോഴിക്കോട്: ലോകത്ത് ഏറ്റവും തൊഴിൽ സാധ്യതയുള്ളതും അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ ഭാഷയാണ് അറബിക്കെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ പി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.

വൈവിധ്യങ്ങൾകൊണ്ട് നിലവാരം പുലർത്തുന്ന ഏകഭാഷ അറബിയാണെന്ന് ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാല അറബിക് വിഭാഗം തലവൻ ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫിസർ ടി.പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി.

വനിത സമ്മേളനത്തിൽ വനിത ഫോറം ചെയർപേഴ്സൺ സി.എ. സാബിറ അധ്യക്ഷത വഹിച്ചു. പൂർവ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പി. ഹംസ മദനി മലപ്പുറം ഉദ്ഘാടനം ചെയ്തു. ഇടവം ഖാലിദ് കുഞ്ഞ്, കമ്മുക്കുട്ടി മാസ്റ്റർ, അബ്ദുൽ ലത്തീഫ് ബസ്മല, ഒ. റഹിം കൊല്ലം, യഹിയ കുട്ടി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Arabic is the most employable language -C. Muhammad Faizi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.