സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞത് വിവാദമുണ്ടായതിന് ശേഷം -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ നിയമനം അറിഞ്ഞത് വിവാദമുണ്ടായതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനത്തിന് തന്റെ അനുമതിയുടെ ആവശ്യമില്ലെന്നും താന്‍ അറിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ അറിഞ്ഞു എന്നല്ല സ്വപ്‌ന ഇ.ഡിക്ക് മൊഴി നല്‍കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ വി.സി നിയമനവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

അക്കാദമിക് മികവ്, ഭരണ മികവ് എന്നിവ കണക്കിലെടുത്താണ് നിയമനം നടത്തിയത്. നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വള്ളാപ്പള്ളിയെ പോലുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.