'കേരള സ്റ്റോറി' റിലീസ് തടയണമെന്നാവശ്യം; ഹൈകോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: 'ദ കേരള സ്റ്റോറി'യുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നേരത്തെ നേരിട്ട് ഹരജിയെത്തിയപ്പോൾ സുപ്രീംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയി​ലേക്ക് അയച്ചിരുന്നു.

സിനിമ പ്രദർശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹരജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചത്. അതേസമയം, കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട്, ബംഗാൾ സർക്കാറുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

മേയ് അഞ്ചിനാണ് 'ദ കേരള സ്റ്റോറി' റിലീസ് ചെയ്തത്. കേരളത്തിൽ നിന്നും പെൺകുട്ടികളെ മതംമാറ്റി ഐ.എസിലേക്ക് ചേർക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 32,000 സ്ത്രീകളെ ഇത്തരത്തിൽ സിറിയയിലേക്ക് കൊണ്ടുപോയതായാണ് ചിത്രത്തിന്‍റെ ട്രെയിലറിൽ പറഞ്ഞിരുന്നത്. എന്നാൽ, പ്രതിഷേധങ്ങളെ തുടർന്ന് ഇത് 'മൂന്ന് പെൺകുട്ടികളുടെ കഥ' എന്ന് തിരുത്തേണ്ടിവന്നിരുന്നു. ചിത്രത്തിന് ബംഗാളും തമിഴ്നാടും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. 

Tags:    
News Summary - appeal against high court verdict on kerala story in supreme court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.