കയ്യൂക്ക് കൊണ്ട് എസ്.എഫ്.ഐക്ക് അധികകാലം മുന്നോട്ടുപോകാനാവില്ല -അബ്ദുല്ലക്കുട്ടി
തൃശൂർ: കേരളത്തിലെ കാമ്പസുകളെ കണ്ണൂരിലെ പാർട്ടിഗ്രാമത്തിെൻറ മാതൃകയിലാക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് മുൻ എം.പി എ.പി അബുദുല്ലക്കുട്ടി. യൂനിവേഴ്സിറ്റി കോളജ് കണ്ണൂരിലെ പാർട്ടിഗ്രാമത്തെ പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്യാം അനുസ്മരണ സമിതി സംഘടിപ്പിച്ച ചിന്താസായഹ്നത്തിൽ ‘എസ്.എഫ്.ഐ ഫാഷിസം കാമ്പസുകളിൽ’ എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിഗ്രാമങ്ങളിൽ സ്വാതന്ത്ര്യത്തിെൻറ ജീവവായു ഇല്ല. പൊതുസമൂഹം ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസം തകർന്ന് തരിപ്പണമാകും. കയ്യൂക്ക് കൊണ്ട് ഒരു പ്രസ്ഥാനത്തിനും അധികകാലം മുന്നോട്ടുപോകാൻ കഴിയില്ല. എസ്.എഫ്.ഐയെ വിദ്യാർഥികൾ നിരാകരിക്കുന്ന കാലം വിദൂരമല്ല. ബംഗാളിൽ സി.പി.എമ്മിനെ താഴയിറക്കിയത് സിങ്കൂർ ആണെങ്കിൽ കേരളത്തിൽ അത് ആന്തൂർ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ വനിതകമീഷൻ അംഗം ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, കെ.കെ. അനീഷ്കുമാർ, അൻമോൽ മോത്തി തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.