ആലപ്പുഴ: 31 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറയും വാർഷിക പദ്ധതിക്ക് അംഗീകാരം നൽകിയ വയനാട് ജില്ല പദ്ധതി അംഗീകരിക്കലിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. നേട്ടം കൈവരിച്ച വയനാട്ടിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ അഭിനന്ദിച്ചു. പദ്ധതി അംഗീകാരം നേടൽ പുരോഗതി വിലയിരുത്താൻ നടത്തിയ സംസ്ഥാനതല വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കാസർകോട് ജില്ലയിലെ 48 തദ്ദേശ സ്ഥാപനത്തിൽ 23 എണ്ണത്തിന് അംഗീകാരം നൽകി. 25 സ്ഥാപനത്തിെൻറ പദ്ധതിക്ക് വെള്ളിയാഴ്ച ചേർന്ന ആസൂത്രണ സമിതി അംഗീകാരം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ 91 തദ്ദേശ സ്ഥാപനത്തിൽ 81 എണ്ണത്തിെൻറയും പദ്ധതികൾക്ക് അംഗീകാരമായി. 15നകം എല്ലാ പദ്ധതിക്കും അംഗീകാരം നൽകും. മലപ്പുറത്ത് 122 സ്ഥാപനത്തിൽ 62 എണ്ണത്തിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.
കൊല്ലത്തെ 85 തദ്ദേശ സ്ഥാപനത്തിൽ 53 എണ്ണത്തിന് അംഗീകാരമായി. 32 എണ്ണത്തിന് ഇൗമാസം13നകം അംഗീകാരം നൽകും. തിരുവനന്തപുരത്ത് 90 സ്ഥാപനത്തിൽ 29 എണ്ണത്തിന് അംഗീകാരം നൽകി. 13നകം മറ്റുള്ളവക്ക് അംഗീകാരം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പത്തനംതിട്ടയിൽ 66 സ്ഥാപനത്തിൽ 39 എണ്ണത്തിന് അംഗീകാരം നൽകി. മൂന്ന് നഗരസഭകളടക്കം 14 സ്ഥാപനം പദ്ധതി സമർപ്പിക്കാനുണ്ടെന്ന് ജില്ല കലക്ടർ അറിയിച്ചു. കോട്ടയത്ത് 70 ഗ്രാമപഞ്ചായത്ത് പദ്ധതികൾ സമർപ്പിച്ചു. 67 സ്ഥാപനത്തിന് അംഗീകാരം നൽകി. 11 ബ്ലോക്ക് പഞ്ചായത്തിെൻറയും പദ്ധതിക്ക് അംഗീകാരമായി.
ഇടുക്കിയിൽ 63 തദ്ദേശസ്ഥാപനത്തിൽ 60നും അംഗീകാരമായി. എറണാകുളത്ത് 116ൽ 109 എണ്ണത്തിെൻറയും പദ്ധതികൾക്ക് അംഗീകാരമായി. മികച്ചനിലയിൽ പ്രവർത്തിച്ച എറണാകുളത്തെ മന്ത്രി അഭിനന്ദിച്ചു. തൃശൂരിലെ 111 തദ്ദേശ സ്ഥാപനത്തിൽ 70 എണ്ണത്തിന് അംഗീകാരമായി. കണ്ണൂരിൽ 93ൽ 82 സ്ഥാപനങ്ങളുടെയും പദ്ധതി അംഗീകരിച്ചു.
പാലക്കാട്ട് 109 സ്ഥാപനത്തിൽ 93 എണ്ണത്തിന് അംഗീകാരമായി. 107 സ്ഥാപനം പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ 91 തദ്ദേശ സ്ഥാപനത്തിൽ 58 എണ്ണത്തിന് അംഗീകാരമായി. 14നകം എല്ലാ സ്ഥാപനത്തിെൻറയും പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറും കലക്ടറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.