വൈപ്പിനിൽ നിന്നുള്ള ബസുകളുടെ കൊച്ചി നഗരപ്രവേശനത്തിന് പരിഹാരമായെന്ന് ആന്റണി രാജു

തിരുവനന്തപുരം: വൈപ്പിനിൽ നിന്ന് കൊച്ചിയിലേക്കുള്ള ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഉത്തരവ് നല്‍കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക്‌ ഹൈക്കോടതി ജംഗ്ഷന്‍ വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്.

അവിടെ നിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപു നിവാസികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിരുന്നത്. 2004-ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതു മുതൽ വൈപ്പിനിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെ.എസ്.ആർ.ടി.സി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിൻ നിവാസികളുടെ നേരിട്ടുള്ള യാത്ര. പുതിയ കൂടുതല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ പരാതികള്‍ക്കാണ് പരിഹാരമാകുന്നത്.

ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാനുള്ള ഉത്തരവ് നല്‍കിയത്. നിരവധി വർഷങ്ങളായുള്ള വൈപ്പിൻ നിവാസികളുടെ യാത്ര പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Tags:    
News Summary - Antony Raju said that the entry of buses from Vypin to Kochi city has been resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.