ബംഗളൂരു: കെ.എസ്.ആർ.ടി.സി മുൻ ചെയർമാനും എം.ഡിയും ആയിരുന്ന ആൻറണി ചാക്കോ (56) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബംഗളൂരുവിൽ മകന്റെ ഫ്ലാറ്റിൽ വെച്ചാണ് മരണം നടന്നത്.
അലപ്പുഴ എട്ടുകെട്ടിൽ റിട്ടയേർഡ് പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ എം.എ ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെ.എസ്.ആർ.ടി.സിക്കു പുറമേ എച്ച്.എം.ടി ഉൾപ്പടെ വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സെൻട്രൽ അഗ്രികൾച്ചർ ആൻഡ് അലൈഡ് ഫാർമേഴ്സ് കോപ്പറേറ്റീവ് ലിമിറ്റഡിന്റെ ജോയിന്റ് എം.ഡി ആണ്.
തൈക്കാട്ടുശ്ശേരി വാര്യംപറമ്പിൽ കുടുംബാംഗം റാണി ആന്റണിയാണ് ഭാര്യ. ചാക്കോ ആന്റണി, ജോസഫ് ആൻറണി എന്നിവർ മക്കളാണ്. പരേതനായ ജിജോ ചാക്കോ, സജി ചാക്കോ, സിന്ധു ജോർജ്, മാത്യു ചാക്കോ എന്നിവർ സഹോദരങ്ങളാണ്. സംസാകാരം നാളെ ഉച്ച കഴിഞ്ഞ് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവാ ഫോറോന പള്ളിയിൽ നടക്കും. ദീപിക അസ്സോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യുറോ ചീഫുമായ ജോർജ് കള്ളിവയലിെൻറ ഭാര്യാ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.