Posted On
date_range Updated On
date_range റാപിഡ് പരിശോധന നടത്തിയില്ല; യാത്രക്കാരനെ തിരിച്ചയച്ചു
നെടുമ്പാശ്ശേരി: റാപിഡ് പരിശോധന ഫലമില്ലാതെ ദുബൈയിലേക്ക് പോയ യാത്രക്കാരനെ തിരിച്ചയച്ചു. ദുബൈയിൽ 12 വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി ജോസനെയാണ് മടക്കിയയച്ചത്.
വ്യാഴാഴ്ച പുലർച്ച ഫ്ലൈ ദുബൈ വിമാനത്തിലാണ് ജോസൻ പുറപ്പെട്ടത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ഫലവും ജി.ഡി.ആർ.എഫ്.എയുടെ അനുമതിയും കൈവശമുണ്ടായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ യാത്രാനുമതിയും നൽകി. എന്നാൽ, ദുബൈയിലിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തിരിച്ചയക്കുകയായിരുന്നു. ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പരിശോധന ഫലം വേണമെന്നാണ് നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.