പൂഞ്ഞാറിൽ നിന്ന് ഇനി പി.സി. ജോർജ് നിയമസഭയുടെ പടികാണില്ല –വൈറലായി പ്രസംഗം
ഈരാറ്റുപേട്ട: പൂഞ്ഞാറിെൻറ മണ്ണിൽനിന്ന് ഇനി പി.സി. ജോർജ് നിയമസഭയുടെ പടികാണില്ലെന്ന ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമത്തിൽ വൈറലായി. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.സി. ജോർജിനെതിരെ കഴിഞ്ഞ 26ന് മുഹ്യിദ്ദീൻ പള്ളിക്കവലയില്‍ നടന്ന സംയുക്ത ജമാഅത്തുകളുടെ പ്രതിഷേധയോഗത്തില്‍ പ്രസംഗിക്കവെയാണ് നദീര്‍ മൗലവി ഈ പരാമർശം നടത്തിയത്. ആേൻറാ ആൻറണി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ നദീർ മൗലവി അവസാനമായാണ് സംസാരിച്ചത്.
എന്‍.ഡി.എയിലേക്ക് പോകാന്‍ തയാറെടുക്കുന്ന പി.സി. ജോര്‍ജിനെ പിന്തിരിപ്പിക്കാൻ ആസ്ട്രേലിയയില്‍നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാറ്റുപേട്ടയിലെ മുസ്ലിംകള് തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലിംകള് ശ്രീലങ്കയിലടക്കം കത്തോലിക്ക പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് നദീർ മൗലവി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഈരാറ്റുപേട്ടയിലെ മുസ്ലിംകളെ തീവ്രവാദിയെന്ന് വിളിച്ച് അടുത്തതവണ എം.എൽ.എയാകാമെന്ന് കരുതുന്നുണ്ടാകും. ഇനി നിയമസഭയുടെ കവാടം കാണണമെങ്കില്‍ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ കഴിയില്ല. ജോര്‍ജിന് വോട്ട് ചെയ്യുമോയെന്ന് മൗലവി ചോദിക്കുമ്പോള്‍ കൂടിനിന്നവര്‍ ഇല്ലായെന്ന് വിളിച്ചുപറയുന്നതും വിഡിയോയില്‍ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.