കുർബാനക്കിടെ മുസ്​ലിം വിരുദ്ധ പരാമർശം; കന്യാസ്​ത്രീകൾ ഇറങ്ങിപ്പോയി

കോട്ടയം: കുർബാനക്കിടെ മുസ്​ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദികനെതിരെ കന്യാസ്​ത്രീകളുടെ പ്രതിഷേധം. കുർബാന​ക്കിടെ ഇവർ ഇറങ്ങിപ്പോയി. കുറവിലങ്ങാട് സെൻറ് ഫ്രാൻസിസ് മിഷൻ ഹോം ചാപ്പലിലെ കുർബാനമധ്യേ കപ്പുച്ചിൻ സന്യാസിസഭാംഗമായ ഫാ. രാജീവാണ്​ വർഗീയ പരാമർശങ്ങൾ നടത്തിയത്​. മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹാംഗമായ കന്യാസ്ത്രീകളും അന്തേവാസികളുമായിരുന്നു കുർബാനയിൽ പ​െങ്കടുത്തിരുന്നത്​. ​

ഇംഗ്ലീഷി​െല പ്രസംഗത്തിൽ വർഗീയത കടന്നുവന്നതോടെ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കലിനെതിരെ പരാതി നൽകിയ സിസ്​റ്റർ അനുപമയടക്കമുള്ളവരാണ്​ പ്രതിഷേധം ഉയർത്തിയത്​. സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുതെന്ന്​ പറഞ്ഞ ഇവർ ചാപ്പലിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

മുസ്​ലിം സമൂഹത്തെ അവഹേളിച്ചാണ് വൈദികൻ പ്രസംഗിച്ചതെന്ന് സിസ്​റ്റർ അനുപമ പറഞ്ഞു. നേര​േത്ത ലവ്​ ജിഹാദിന്‍റെ വിഷയം ഉണ്ടായപ്പോഴും ഇത്തരത്തിൽ പ്രസംഗം നടത്തിയിരുന്നു. അന്ന് അത് അവഗണിച്ചു. 'ഈശോ' സിനിമക്കെതിരെയും ഇത്തരത്തിൽ സംസാരിച്ചിരുന്നു.

വർഗീയത വിളമ്പുന്ന പ്രസംഗം മഠത്തിലെ കുർബാനക്കിടെ അനുവദിക്കില്ലെന്ന് പറഞ്ഞ് താനടക്കം രണ്ടുപേർ ഇറങ്ങിപ്പോരുകയായിരുന്നു. ''ഞങ്ങളെന്തിന് ഇത്തരം പ്രസംഗം കേട്ടിരിക്കണം. ഞങ്ങളെ പഠിപ്പിച്ച അധ്യാപകർ, ചികിത്സിക്കുന്ന ഡോക്ടർമാർ, സംരക്ഷണം നൽകുന്ന പൊലീസുകാർ തുടങ്ങിയ ആളുകൾ മുസ്​ലിം സമുദായത്തിലുണ്ട്. അവരിൽനിന്ന് ഞങ്ങൾക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ പിന്തുണക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കാനാണ് യേശു പറഞ്ഞിട്ടുള്ളത്​''- സിസ്​റ്റർ അനുപമ 'മാധ്യമ'ത്തോട്​ പറഞ്ഞു. 

Tags:    
News Summary - Anti-Muslim remarks during Qurbana nuns boycott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.