തിരുവനന്തപുരം: ആൻറിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാന ഫാർമസി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഫാർമസി ആക്ട്, ഫാർമസി പ്രാക്ടീസ് െറഗുലേഷൻ എന്നിവ ശക്തമായി നടപ്പാക്കും. എട്ട് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുന്ന ഫാർമസികളിലും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രണ്ട് രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾ വേണമെന്ന നിബന്ധന കർശനമാക്കും.
ഫാർമസികൾ തുറന്നിരിക്കുന്ന മുഴുവൻ സമയവും ഫാർമസിസ്റ്റിെൻറ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാൻ പാടുള്ളൂ. ഫാർമസികൾ തുടങ്ങാൻ ഡിക്ലറേഷൻ നൽകിയ ശേഷം മറ്റ് ജോലികളിൽ ഏർപ്പെടുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഡോക്ടറുടെ കുറിപ്പില്ലാതെ ഷെഡ്യൂൾ മരുന്നുകൾ നൽകുന്ന ഫാർമസിസ്റ്റുകൾക്കെതിരെ നടപടി എടുക്കുമെന്നും അവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം തടയാൻ ഫാർമസിസ്റ്റുകൾക്കായി തുടർവിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കും.
ഇതിൽ പെങ്കടുക്കാത്തവരുടെ രജിസ്ട്രേഷൻ പുതുക്കില്ല. ഹൈസ്കൂൾ തലത്തിൽ ഒൗഷധ സാക്ഷരത പരിപാടിയും പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. കാലാവധി കഴിഞ്ഞ മരുന്നുകൾ പരസ്യമായി ഉപേക്ഷിക്കുന്നത് അവസാനിപ്പിക്കാനും ഇത്തരം മാലിന്യം ഏകീകൃതമായി സംസ്കരിക്കാനും സംവിധാനം ഒരുക്കുമെന്നും അവർ പറഞ്ഞു. പ്രസിഡൻറ് ഒ.സി. നവീൻചന്ദ്, വി.ജെ. റിയാസ്, കെ.ആർ. ദിനേഷ്കുമാർ, വി.ആർ. രാജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.