വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം; കബനിഗിരിയിൽ ആടിനെ കൊന്നു, ആശങ്കയിൽ ജനങ്ങൾ

വയനാട്: വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയിൽ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പുലിയുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം വളർത്തുനായെ പുലിയെ പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നെങ്കിലും പുലി കുടുങ്ങിയിരുന്നില്ല. പുലിയെ കണ്ടെത്താൻ സാധിക്കാത്തത് പുൽപ്പള്ളി മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഇന്നലെ സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിന്‍റെ വീടിന്‍റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

കഴിഞ്ഞ ഞാ​യ​റാ​ഴ്ചയും ചൊ​വ്വാ​ഴ്ചയും മാത്യൂസിന്‍റെ വീട്ടിൽ പുലി എത്തിയിരുന്നു. ​ചൊ​വ്വാ​ഴ്ച മാ​ത്യൂ​സി​ന്റെ കോ​ഴി​ക്കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ക​രി​ങ്കോ​ഴി ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് കോ​ഴി​ക​ളെ കൊന്നിരുന്നു. പു​ലി കോ​ഴി​ക​ളെ ഭ​ക്ഷി​ച്ച​തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ടി​ന്റെ സ​മീ​പ​ത്തു ​നി​ന്ന് ക​ണ്ടെ​ത്തുകയും ചെയ്തു.

അന്ന് വ​നം വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കൂ​ട് വെ​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. പ​ക​രം കാ​മ​റ സ്ഥാ​പി​ച്ച് പു​ലി​യെ നി​രീ​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. പോ​ൾ മാ​ത്യൂ​സി​ന്റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ടി​ന​ടു​ത്ത് കൂ​ടു​വെ​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​തി​നോ​ട​കം ​ത​ന്നെ പു​ലി​യെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ര​ണ്ടാ​ഴ്ച​ മു​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി​ ചെ​യ്യു​ന്ന ഫെ​യ​ർ​ലാ​ൻ​ഡ് കോ​ള​നി ഭാ​ഗ​ത്താ​ണ് പു​ലി​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. പി​ന്നീ​ട് പു​ലി കോ​ട്ട​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട്ട​ക്കു​ന്നി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വ​നം. പു​ലി ന​ഗ​ര​ത്തി​ലെ​ത്തി​യ ​ശേ​ഷം തി​രി​ച്ച് ഇ​തു​വ​രെ വ​ന​ത്തി​ലേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - Another Leopard attack in Kabanigiri, Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.