കായംകുളം: കാത്തിരുന്ന് നാടൊരുങ്ങി, ചേരാവള്ളി ജുമാമസ്ജിദ് അങ്കണത്തിൽ പന്തലും ഒ രുങ്ങി. ഞായറാഴ്ച രാവിലെ 11.30നും 12.30നും മധ്യേ മുഹൂർത്തത്തിൽ അഞ്ജുവിന് ശരത് താലി ചാർത്തു േമ്പാൾ നാടൊന്നാകെ ആഘോഷത്തിൽ അണിചേരും. 3000 പേർക്ക് സദ്യയുമൊക്കെയായി കല്യാണം അങ്ങ നെ പൊടിപൊടിക്കും. വിശ്വകർമസേവാ സമാജം ശാഖയാണ് കാർമികർ.
ചേരാവള്ളി ക്ഷേത്രത്തിന് സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകെൻറയും ബിന്ദുവിെൻറയും മകളാണ് അഞ്ജു.
ശരത് കാപ്പിൽ കിഴക്ക് തൊട്ടേ തെക്കടത്ത് തറയിൽ ശശിധരെൻറയും മിനിയുടെയും മകൻ. വാടക വീട്ടിൽ കഴിയുന്ന ബിന്ദുവിെൻറ ജീവിതം ഭർത്താവിെൻറ വിയോഗത്തോടെ പ്രാരബ്ധങ്ങൾ നിറഞ്ഞതായി. മക്കളുടെ വിദ്യാഭ്യാസമടക്കം നാട്ടിലെ സുമനസ്സുകളുടെ സഹായത്താലാണ് കഴിഞ്ഞത്. മകളുടെ വിവാഹം നടത്താൻ സഹായം തേടി ജമാഅത്തിന് ബിന്ദു കത്ത് നൽകിയതോടെ സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിെൻറ നേതൃത്വത്തിൽ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ഉന്നത മാനവികമൂല്യങ്ങൾ ഒന്നിക്കുന്ന വിവാഹം അട്ടിമറിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചെങ്കിലും ജമാഅത്ത് കമ്മിറ്റിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനത്തിന് പിന്തുണയുമായി മതേതരസമൂഹം ഒന്നാകെ കൈകോർത്തു.
മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.എം. ആരിഫ് എം.പി, യു. പ്രതിഭ എം.എൽ.എ, ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ, മജിസ്ട്രേറ്റ് ഉദയകുമാർ തുടങ്ങിയവർ എത്തും. ജമാഅത്ത് അംഗം പട്ടൻറയ്യത്ത് നസീർ നൽകിയ സാമ്പത്തിക സഹായത്തോടെ കാര്യങ്ങൾ എളുപ്പമായതായി നുജുമുദ്ദീൻ ആലുംമൂട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.