ഇടുക്കി ജില്ലയിലേക്കും റെയില്‍പാത; അങ്കമാലി - ശബരി പാതക്ക് അനുമതി, പ്രവൃത്തി ഉടന്‍ തുടങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലെയില്‍ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കുവരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായത്.

ഇതോടെ റെയില്‍ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും പുതുലോകം കേരളത്തിനു മുന്നില്‍ തുറക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ക്ക് വലിയ സഹായമാകുന്നതാണ് പാത. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനമാകുകയും ചെയ്യും. ഇടുക്കി ജില്ലയെ റെയില്‍വേയുമായി കണ്ണിചേര്‍ക്കുന്ന പ്രഥമ പാതയെന്ന പ്രത്യേകതയുമുണ്ട്.

അങ്കമാലി മുതല്‍ എരുമേലിവരെ 111.48 കിലോമീറ്റർ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. എട്ട് കിലോമീറ്റർ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിക്കും ഇടയില്‍ ഏഴ് കിലോമീറ്റർ നിര്‍മാണവും നടന്നതാണ്. 

 അ​ങ്ക​മാ​ലി- എ​രു​മേ​ലി പാത 111.48 കി.​മീ

പാ​ത അ​ങ്ക​മാ​ലി മു​ത​ല്‍ എ​രു​മേ​ലി വ​രെ. 111.48 കി.​മീ ദൈ​ര്‍ഘ്യം. പദ്ധതി നിർദേശിച്ചത് 1997-98 റെ​യി​ല്‍വേ ബ​ജ​റ്റി​ല്‍

14 സ്റ്റേ​ഷ​നു​ക​ൾ

ഇ​ടു​ക്കി ജി​ല്ല​യി​ൽ ര​ണ്ടും കോ​ട്ട​യം ജി​ല്ല​യി​ൽ അ​ഞ്ചും സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​​പ്പെ​ടെ ആ​കെ 14 സ്റ്റേ​ഷ​നു​ക​ൾ

ഏ​റ്റെ​ടു​ത്ത​ ഭൂമി എട്ടു കി.മീ

എ​ട്ടു കി​ലോ​മീ​റ്റ​ർ പാ​ത​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി ഏറ്റെടുത്തു

പൂ​ർ​ത്തി​യാ​യ​ത് ഏ​ഴു കി​ലോ​മീ​റ്റ​ർ

അ​ങ്ക​മാ​ലി​ക്കും കാ​ല​ടി​ക്കും ഇ​ട​യി​ല്‍ പെ​രി​യാ​റി​ലെ പാ​ലം ഉ​ൾ​പ്പെ​ടെ ഏ​ഴു കി​ലോ​മീ​റ്റ​ർ പാ​ത​ നി​ര്‍മാ​ണം പൂ​ർ​ത്തി​യാ​യി

പ്രാ​ഥ​മി​ക സ​ർ​വേ, ക​ല്ലി​ട​ൽ ന​ട​ത്തി

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ്രാ​ഥ​മി​ക സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ക​ല്ലി​ട​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്  

Tags:    
News Summary - Angamaly-Sabari rail project approved, work to begin soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.