ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ. ആ​ന്ധ്ര സ്വദേശിയായ പൂർണ ചന്ദ്രയാണ്​ പിടിയിലായത്​. മൂവാറ്റുപുഴ ​കെ.എസ്​.ആർ.ടി.സി സ്​റ്റാൻറിൽ വെച്ചാണ്​ ഇയാൾ എക്​സൈസ്​ സംഘത്തി​​​​െൻറ പിടിയിലാകുന്നത്​. മധ്യ കേരളത്തി​െല കഞ്ചാവി​​​​െൻറ ​െമാത്തക്കച്ചവടക്കാരനാണ്​ ഇയാളെന്ന്​ പൊലീസ്​ പറഞ്ഞു. 

ആന്ധ്രയിൽ നിന്ന്​ ട്രെയിൻ മാർഗം കഞ്ചാവ്​ എത്തിച്ച്​ എറഞാകുളം, കോട്ടയം ജില്ലകളിൽ വിതരണം ചെയ്യുകയാണ്​ പതിവ്​. ഇയാളിൽ നിന്ന്​ കഞ്ചാവ്​ വാങ്ങി മറിച്ചു വിൽക്കുന്ന ചിലരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ്​ പിടിച്ചിരുന്നു. ഇവരിൽ നിന്ന്​ ലഭിച്ച വിവരത്തിനെറ അടിസ്​ഥാനത്തിലാണ്​ ഇയാളെ പൊലീസ്​ പിടികൂടുന്നത്​. അഴിഞ്ഞ മാസങ്ങളിൽ പലപ്പോഴായി ​േമഖലയിൽ നിന്ന്​ 20 കിലേ​ായോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്​. 

Tags:    
News Summary - Andhra Person in Custody with Ganja - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.