representational image

ക്ലാസ്സ് മുറിയിൽ അത്തർ കുപ്പി തറയിൽ വീണ് പൊട്ടി; വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം

അഞ്ചൽ: ക്ലാസ് മുറിയിൽ അത്തർ കുപ്പി തറയിൽ വീണ് പൊട്ടിയതിനെത്തുടർന്ന് വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിലെ പത്താം ക്ലാസിലെ അഞ്ച് വിദ്യാർഥിനികൾക്കാണ് അസ്വാസ്ഥ്യമുണ്ടായത്. ഉടൻ കുട്ടികളെ തൊട്ടടുത്ത സി.എച്ച്.സിയിലെത്തിച്ച് പരിശോധന നടത്തി.

രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. പുസ്തകം എടുക്കുന്നതിനിടെ അത്തർ കുപ്പി അബദ്ധത്തിൽ തറയിൽ വീണു പൊട്ടുകയായിരുന്നു.

അഞ്ചൽ പൊലീസും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അത്തറിന്‍റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചു.

Tags:    
News Summary - Anchal school students hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.