തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് അനര്‍ട്ട് ഡയറ്കടര്‍ ഡോ. ആര്‍ ഹരികുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഹരികുമാറിനെ പുറത്താക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു.
2007ലെ ടെസം പ്രൊജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയത് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കവെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.