തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകക്കേസുകളിലെ പ്രതികൾ പൊലീസ് പ ിടിയിലായതായി സൂചന. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊട്ടുപോയി കൊലപ ്പെടുത്തിയ കേസിലെ പ്രതി പ്രവച്ചമ്പലം സ്വദേശി സുമേഷ്, ശ്രീവരാഹം കൊലപാതകക്കേസിലെ മു ഖ്യപ്രതി അര്ജുൻ എന്നിവരാണ് വലയിലായത്. പൊലീസിനെ വെട്ടിച്ച് കടന്ന ഇരുവരെയും രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊഞ്ചിറവിള കൊലപാതക്കേസിൽ റിമാൻഡിൽ കഴിയുന്ന 13 പ്രതികളെ വിട്ടുകിട്ടുന്നതിന് പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. 13ൽ 10 പേർക്കെതിരെ കൊലക്കുറ്റവും മൂന്നുപേർക്കെതിരെ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. നേരിട്ട് പങ്കാളികളായ സഹോദരങ്ങൾ അനന്തുരാജ്, വിനീത് രാജ്, വിജയരാജ് അടക്കമുള്ള 10 പേർക്കെതിരെയാണ് കൊലക്കുറ്റം. അനന്തുവിനെ തട്ടികൊണ്ടുപോകാൻ സഹായിച്ച പ്രാവച്ചമ്പലം സ്വദേശി വിപിൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ഗൂഢാലോചനക്കുറ്റം.
അമിത രക്തസ്രാവമാണ് അനന്തുവിെൻറ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഞ്ചാവ് ലഹരിയിൽ പ്രതികൾ അനന്തുവിനെ ക്രൂരമായി മർദിച്ച് ഞരമ്പ് അറുത്ത് കൊലപ്പെടുത്തുകയായിരുെന്നന്ന പൊലീസ് നിമഗനം ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികളും ഇക്കാര്യം സമ്മതിച്ചിരുന്നു.
ശ്രീവരാഹത്ത് മദ്യപാനികളുടെ കുത്തേറ്റ് പുന്നപുരം സ്വദേശി ശ്യാം (30) മരിച്ച സംഭവത്തിൽ ശ്രീവരാഹം സ്വദേശികളായ മനോജ്, രഞ്ജിത്ത് എന്നിവരെ സംഭവദിവസം പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, ശ്യാം മരിച്ചെന്ന് അറിഞ്ഞതോടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.