തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തിരുവനന്തപുരം സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിലയിരുത്തി. തിങ്കളാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിവിധ ഡിപ്പാർട്ട്മെന്റ് ഇൻചാർജുമാരുടെ യോഗം നടന്നു. തുടർന്ന് പട്ടികജാതി മഹാ സംഗമം നടക്കുന്ന ഉദയപാലസ് കൺവെൻഷൻ സെന്ററും പൊതുസമ്മേളനം നടക്കുന്ന ശംഖുമുഖം കടപ്പുറവും സുരേന്ദ്രൻ സന്ദർശിച്ചു.
ഈ മാസം 29നാണ് അമിത് ഷാ കേരളത്തിൽ എത്തുന്നത്. പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചത്തലത്തിലാണ് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഷായുടെ സന്ദർശനം. അതിനിടെ, എസ്.ഡി.പി.ഐ നേതാവിനെ കൊലപ്പെടുത്താൻ എത്തിയ ആർ.എസ്.എസ് പ്രവർത്തകരെ ആയുധങ്ങളുമായി ആലപ്പുഴ മണ്ണഞ്ചേരിയിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച സംഭവം ഏറെ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.