വേദന മറന്ന നന്ദനക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

മഞ്ചേരി: ശസ്ത്രക്രിയയുടെ വേദനയൊന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നതിന് നന്ദനക്ക് തടസ്സമായില്ല. മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ വി.നന്ദന വേദനകളെ തോൽപ്പിച്ചാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. 

മെയ് മാസത്തിലാണ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അഞ്ചുമാസത്തോളം വീട്ടിൽ വിശ്രമിക്കേണ്ടി വന്നു. അധ്യായനവര്‍ഷത്തിൻറെ പകുതിയും നഷ്ടപ്പെട്ടെങ്കിലും നന്ദനയുടെ എ.പ്ലസ് വിജയത്തെ തടയാനായില്ല. ഒക്ടോബറിലാണ് സ്‌കൂളിലെത്തിയത്. രക്ഷിതാക്കളുടെ സഹായത്തോടെ സ്‌കൂളിൽ പോയിരുന്ന നന്ദന ഉച്ചസമയത്ത് മടങ്ങും. ആരും ദേഹത്ത് തട്ടാതിരിക്കാന്‍ പ്രത്യേകം ഇരിപ്പിടവും അധ്യാപകര്‍ ഒരുക്കിയിരുന്നു. 

ഐ.ടി, കലാരംഗത്ത് മികവുതെളിയിച്ച നന്ദന ഗ്രേസ് മാര്‍ക്കിൻറെ സഹായമില്ലാതെയാണ് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കെ.എസ്.ഇ.ബി ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍ വിജയ​​െൻറയും മഞ്ചേരി ജി.യു.പി സ്കൂളിലെ അധ്യാപിക സി.സി. സ്വപ്നയുടെയും മകളാണ്. 

Tags:    
News Summary - amid pain nandhana achieved full A plus in sslc -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.