Representational Image

അമേരിക്കൻ സ്വദേശിനി മൂന്നാറിൽ മരിച്ചു

അടിമാലി: അമേരിക്കയിലെ ന്യൂജഴ്സി സ്വദേശിനി നോർമ ഗ്രേസ് (49) മൂന്നാറിൽ മരിച്ചു. ഞായറാഴ്ച രാവിലെ മൂന്നാർ പോതമേട്ടിലെ സ്വകാര്യ റിസോർട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

അമേരിക്കയിൽനിന്ന്​ ഏഴംഗ സംഘത്തോടൊപ്പം ശനിയാഴ്ചയാണ് ഇവിടെയെത്തിയത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്​മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - American native died in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.