തിരുവനന്തപുരം: പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു അമേരിക്ക പിന്‍മാറിയത് ലോക ജനതയോടുള്ള വെല്ലുവിളിയും കടുത്ത വഞ്ചനയുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസ്സന്‍. മാനവികതക്കെതിരെയുള്ള പ്രഖ്യാപനമാണിത്. ലോകത്തിെൻറ ഭാവിയെ തന്നെ നിരാകരിക്കുന്ന നടപടിയാണിതെന്നും എം.എം ഹസൻ പറഞ്ഞു.
ഹരിതഗൃഹ വാതകങ്ങളുടെ ഉദ്പാതനം കുറക്കുക എന്ന പാരിസ് ഉച്ചകോടിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ഉത്തരവാദിത്തം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ഇൗ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശക്തമായ നടപടിയുമായി ഇന്ത്യ മുന്നോട്ട് പോകണം. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇൗ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വരണമെന്നും എം.എം.ഹസ്സന്‍ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.