വയോധികനെ കെട്ടിയിട്ട് കവര്‍ച്ച; ഒന്നാം പ്രതി അറസ്റ്റിൽ

ആലുവ: പാനായികുളം ചിറയം ഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന വയോധികനെ കെട്ടിയിട്ട് 12 പവനോളം ആഭരണങ്ങള്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ. ആലപ്പുഴ അരൂര്‍ ചന്തീരൂര്‍ ഭാഗത്ത് പുതുപ്പിള്ളില്‍ വീട്ടില്‍ അഫ്സലിനെയാണ് (37) ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുൻഷീർ നേരത്തെ പിടിയിലായിരുന്നു.

കഴിഞ്ഞ ആറിന് പുലർച്ചെയാണ് സംഭവം. വയോധികനെ കെട്ടിയിട്ട് ആഭരണവും വില കൂടിയ മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലെ പ്രത്യേക സംഘം അന്വേഷണം നടത്തവെ ചന്തിരൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

ആലപ്പുഴ ജില്ലയിലും കൊച്ചി സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മോഷണത്തിനും മോഷണശ്രമങ്ങള്‍ക്കും നാര്‍കോട്ടിക്ക് ആക്ട്‌ പ്രകാരവും കേസുകളുണ്ട്. ആലുവ ഡിവൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, ബിനാനിപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.ആർ.സുനില്‍, സബ് ഇന്‍സ്പെക്ടര്‍ രഘുനാഥ്, എ.എസ്.ഐമാരായ ജോര്‍ജ്ജ് തോമസ്, ഹംസ, റഷീദ്, സി.പി.ഒമാരായ രജീഷ്, ഹരീഷ്. എസ്. നായര്‍, രതീഷ് കുമാര്‍, മുഹമ്മദ് സലീം എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Tags:    
News Summary - aluva theft case arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.