കൊച്ചി: സദാസമയം ലഹരിയില്‍ ജീവിക്കുന്ന കൊടും ക്രിമിനലാണ് അസ്ഫാക് ആലം എന്ന് പൊലീസ്. പെൺകുട്ടിയെ പിച്ചിച്ചീന്തി ജീവനെടുത്തതിൽ ആ ക്രൂരത പ്രകടമായി. പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ വലിയ മുറിവുകളാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. മുഖം കല്ലിൽ ഉരഞ്ഞും മുറിവുണ്ടായിരുന്നു. കുരുന്നിനെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. കുട്ടി ധരിച്ചിരുന്ന ബർമുഡ ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത്.
കല്ലുകൊണ്ട് തലക്ക് അടിച്ചു. മൃതദേഹത്തോടും ക്രൂരത കാട്ടി. കൊലപ്പെടുത്തിയ ശേഷം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചളിയിലേക്ക് അമര്‍ത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. മൃതദേഹം ചാക്കുകളും പ്ലാസ്റ്റിക് ഷീറ്റുകളുമിട്ട് മൂടി മുകളിൽ കല്ലു കയറ്റിവെച്ചു. കുട്ടിയുടെ ഒരു കൈയും കാലും പുറത്തേക്ക് തള്ളിയാണ് നിന്നിരുന്നത്.
പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അസ്ഫാക് ആലം അതേ വയസ്സുള്ള മറ്റൊരു പെൺകുഞ്ഞിനെയും പീഡിപ്പിച്ചിട്ടുണ്ട്. കേസിൽ ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലേക്ക് വന്നത്. പീഡന കേസില്‍ ഒരുമാസത്തോളമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. ജാമ്യത്തിലിറങ്ങി ഒരുവര്‍ഷം ഡല്‍ഹിയില്‍ പല ജോലികൾ ചെയ്തു. പിന്നീട് ബിഹാറിലേക്ക് മടങ്ങിയശേഷം കേരളത്തിലേക്ക് വരുകയായിരുന്നു. ചെറുപ്പത്തിലേ വീടുവിട്ടയാളാണ്.
ആദ്യം ബംഗാളിലേക്കാണ് പോയത്. വല്ലപ്പോഴും വീട്ടിൽ മടങ്ങി എത്തുമ്പോഴെല്ലാം നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്നു. അക്രമവും കാട്ടിയിരുന്നു. ‘അവനെത്തേടി ആരും ഇങ്ങോട്ടുവരേണ്ടെന്നാ’ണ് അന്വേഷിച്ചെത്തിയ പൊലീസുകാരോട് വീട്ടുകാർ പറഞ്ഞത്. അസ്ഫാകിനെ വീട്ടില്‍നിന്ന് പുറത്താക്കിയതാണെന്നും അറിയിച്ചിരുന്നു. ശല്യം സഹിക്കവയ്യാതെയാണ് ഇത് ചെയ്തതെന്നും ഗ്രാമസഭ കൂടിയാണ് പുറത്താക്കൽ നടപടിയെന്നും ബന്ധുക്കളുടെ മൊഴിയുണ്ട്. അസ്ഫാക്കിനെതിരെ നാട്ടിൽ മോഷണ കേസും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.