തിരുവനന്തപുരം: കേരളീയരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പ്രയാസമാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കക്കൂസിെൻറയും വീടിെൻറയും കാര്യങ്ങൾ പറഞ്ഞാൽ മലയാളികൾ ഫോണിൽ കുത്തിയിരുന്ന് കളിയാക്കി ചിരിക്കും. അതുകൊണ്ട് തനിെക്കാന്നുമില്ല. തെൻറയും പ്രധാനമന്ത്രിയുടെയും ഹൃദയങ്ങൾ പാവങ്ങൾക്കൊപ്പമാണ്. അതിനാലാണ് അവരുടെ ആവശ്യങ്ങളെക്കുറിച്ച് തങ്ങൾ പറയുന്നത്.
മോദി അധികാരത്തിലെത്തുേമ്പാൾ 67 ശതമാനം പേരും പൊതുസ്ഥലത്താണ് മലമൂത്ര വിസർജനം നടത്തിയിരുന്നത്. കഴിഞ്ഞ മൂന്നര വർഷംകൊണ്ട് രാജ്യത്തെ 69 ശതമാനം പേർക്ക് കക്കൂസ് സൗകര്യം ഉറപ്പാക്കി. 2022 ഒാടെ എല്ലാവർക്കും വീട് എന്നതാണ് അടുത്ത ലക്ഷ്യം. 2018 മേയ് മാസത്തോടെ എല്ലാവീടുകളിലും വൈദ്യുതി എത്തും.
30 കോടിയിലേറെ പേർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയതൊക്കെ വിപ്ലവമല്ലെങ്കിൽ പിന്നെന്താണ് വിപ്ലവം?. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം കേരളത്തിൽ യാഥാർഥ്യമാകണം. അതിന് പാർട്ടി വ്യത്യസമില്ലാതെ കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവർത്തിക്കണം. പ്രധാനമന്ത്രിയുടെ സ്വപ്നം പങ്കിടാൻ തയാറായാൽ എല്ലാവർക്കും ഒന്നിച്ചുപ്രവർത്തിക്കാൻ സാധിക്കും. ആശയങ്ങൾ വരുന്നത് ലോക ബാങ്കിൽനിന്നോ വിദേശ ഏജൻസികളിൽനിന്നോ അല്ല; മറിച്ച് പാവപ്പെട്ടവരുെട വാക്കുകളിൽനിന്നാണ്. അതിനാൽ ജനങ്ങൾ പറയുന്നത് കേൾക്കാൻ ഉദ്യോഗസ്ഥർക്ക് സമയം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.