??????????

അല്‍ഫോണ്‍സ് കണ്ണന്താനത്തിൻെറ മാതാവ് നിര്യാതയായി

ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിൻെറ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിൻെറ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്.

മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പമായിരുന്നു താമസം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കില്‍സയിലായിരുന്നു. 
കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു.  

മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അനേകം വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കുകയും നിരവധി പേര്‍ക്കു വീടുകള്‍ വച്ചുനല്‍കുകയും ചെയ്തിരുന്നു.

Tags:    
News Summary - alphons kannanthanam mother died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.