എല്ലാ വീടുകൾക്കും ഒരേനിറത്തിൽ നമ്പർ പ്ലേറ്റും പുതിയ നമ്പറും വരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ൾ​ക്കും ഒ​രു​പോ​ലെ​യു​ള്ള ന​മ്പ​ർ പ്ലേ​റ്റ് വ​രു​ന്നു. സ്വ​ർ​ണ നി​റ​ത്തി​ൽ ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ന​മ്പ​ർ പ്ലേ​റ്റ് ത​യാ​റാ​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ൾ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പു​തി​യ ന​മ്പ​ർ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​കീ​കൃ​ത ന​മ്പ​ർ പ്ലേ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.

വീ​ടു​ക​ൾ, ഫ്ലാ​റ്റു​ക​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​ങ്ങ​നെ ഓ​രോ​ന്നി​നെ​യും ഓ​രോ ഡോ​ർ ആ​യി ക​ണ​ക്കാ​ക്കി​യാ​ണ് ന​മ്പ​ർ ന​ൽ​കു​ന്ന​ത്. ഒ​മ്പ​ത​ക്ക ന​മ്പ​റു​ള്ള ഡി​ജി ഡോ​ർ പി​ൻ ക്യൂ.​ആ​ർ കോ​ഡ് സ​ഹി​തം ബോ​ർ​ഡി​ലു​ണ്ടാ​കും.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ബോ​ർ​ഡ് സ്ഥാ​പി​ക്കും. ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ജി​യോ ടാ​ഗി​ങ്ങും ന​ട​ത്തും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നാ​ണ് (ഐ.​കെ.​എം) ഇ​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ കെ ​സ്മാ​ർ​ട്ടു​മാ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഐ.​എ​ൽ.​ജി.​എം.​എ​സ് സോ​ഫ്റ്റ് വെ​യ​റു​ക​ളു​മാ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ന​മ്പ​ർ ന​ൽ​കു​ക.

ബോ​ർ​ഡ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഹി​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ്. ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ത​ദ്ദേ​ശ​വ​കു​പ്പും ന​മ്പ​ർ​പ്ലേ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.