കോഴിക്കോട്: കൃഷിയടത്ത് കയറിയ ആന നെഞ്ചിൽ ഇരുമ്പ് തൂൺ തുളച്ച് കയറി മരിച്ചു. ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ട കിഴക്കയില്ല പറമ്പിൽ കണാരന്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് കാട്ടിലേക്ക് തുരത്താൻ ശ്രമിക്കവേ, വാച്ചർമാർക്ക് നേരെ ചിന്നംവിളിച്ച് ഓടിയടുത്തിരുന്നു. ഇതോടെ വാച്ചർമാരും ഉദ്യോഗസ്ഥരും കാണാരന്റെ വീട്ടിൽ കയറി. തിരിഞ്ഞോടിയ ആന കണാരന്റെ കാർ ഷെഡ് തകർത്തു. ഇവിടെയുണ്ടായിരുന്ന ഇരുമ്പ് തൂൺ പൊട്ടി ആനയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.