ഡോ. എ.കെ. റൗഫ്, ഡോ. ജി.എസ്. വിജയകൃഷ്ണൻ
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷന്റെ ദേശീയ കൗൺസിൽ ഭാരവാഹികളായി കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. ജി.എസ്. വിജയകൃഷ്ണൻ, ഡോ. എ.കെ. റൗഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്രയിൽനിന്നുള്ള ഡോ. രാജേഷ് ഗെയ്ക്വാദാണ് ദേശീയ പ്രസിഡന്റ്. മധ്യപ്രദേശിൽനിന്നുള്ള ഡോ. സുബർണ ഗോസ്വാമി ജനറൽ സെക്രട്ടറി.
പൊതുജനാരോഗ്യ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്താനും സർക്കാർ ഡോക്ടർമാരുടെ ആത്മാഭിമാനം സംരക്ഷിച്ച് അവർക്ക് സുരക്ഷിത തൊഴിലിടങ്ങൾ ഉറപ്പാക്കാനും സേവന വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കാനും പൂർണ സഹകരണമുണ്ടാകുമെന്ന് മുംബൈയിൽ കഴിഞ്ഞ രണ്ടുദിനങ്ങളിലായി നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ ഇവർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.