സ്ത്രീകളുടെ നഗ്നചി​ത്രം പകർത്തി സൂക്ഷിച്ച സംഭവം: സി.പി.എം നേതാവിനെ പുറത്താക്കി

ആലപ്പുഴ: സ്ത്രീകളുടെ നഗ്നചിത്രം​ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന ആരോപണത്തിൽ​ സി.പി.എം നേതാവിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കി. ഏറെ വിവാദത്തിനൊടുവിൽ​ ആലപ്പുഴ സൗത്ത്​ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്​.ഐ മുൻ നേതാവുമായ എ.പി. സോണക്കെതിരെയാണ്​ നടപടിയെടുത്തത്​.

പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ്​ യോഗത്തിലാണ്​​ തീരുമാനം. ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങളായ ജി. രാജമ്മ, എ. മഹേന്ദ്രൻ എന്നിവരടങ്ങുന്ന അന്വേഷണ കമീഷൻ, കമ്യൂണിസ്റ്റ്​​ പാർട്ടിയുടെ അന്തസ്സിന്​ നിരക്കാത്ത പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ റിപ്പോർട്ട്​ യോഗം അംഗീകരിക്കുകയായിരുന്നു.

വിഷയം ​ചർച്ചചെയ്യാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ സോണക്കെതിരെ നടപടിയെടുക്കുന്നതിനെച്ചൊല്ലി ചേരിതിരിഞ്ഞ്​ നേതാക്കൾ സംസാരിച്ചു. അശ്ലീല ദൃശ്യങ്ങൾ യഥാർഥത്തിൽ ഉള്ളതാണോയെന്ന്​​ ഒരുവിഭാഗം നേതാക്കൾ ചോദിച്ചു. തെളിവുണ്ടെന്ന്​ മറുവിഭാഗം വാദിച്ചു. ഓഫിസിലെ കമ്പ്യൂട്ടറിൽ ദൃശ്യങ്ങൾ കണ്ടശേഷമാണ്​ നടപടിയെടുത്തതെന്നും പറയപ്പെടുന്നു.

രണ്ടുമാസം മുമ്പായിരുന്നു കേസിനാസ്​പദമായ സംഭവം. പാർട്ടി പ്രവർത്തകയടക്കം സ്ത്രീകളുടെ വിഡിയോ ​മൊബൈലിൽ കണ്ടെത്തിയ സംഭവത്തിൽ അന്നേ പാർട്ടിക്ക്​ മുന്നിൽ പരാതി എത്തിയിരുന്നു. എന്നാൽ, ജില്ല നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. സംസ്ഥാന നേതൃത്വത്തിന്‍റെ മുന്നിൽ പരാതി എത്തിയപ്പോഴാണ്​ തിടുക്കത്തിൽ കമീഷനെ നിയോഗിച്ചത്​. 

Tags:    
News Summary - Alappuzha nudity controversy: AP Sona expelled from the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.