Posted On
date_range Updated On
date_range ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി അലൻ ഷുഹൈബ് കോടതിയിൽ
കൊച്ചി: പന്തീരാംകാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. മാർച്ചിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരത്തിൽ പങ്കെടുക്കാനാണ് അനുമതി തേടി എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയത്. കോടതി 26ന് വിധി പറയും. നേരത്തേ ജാമ്യം അനുവദിച്ചപ്പോൾ കേരളം വിട്ടുപോകാൻ മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശമുണ്ടായിരുന്നു.
സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. പിന്നീട് ത്വാഹ ഫസലിെൻറ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തു. 2019 നവംബർ ഒന്നിനാണ് ഇരുവരെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.