തൃശൂർ: കായികതാരം ടി.ജെ. ജംഷീലക്ക് ‘മാധ്യമം’ മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ് എന്നിവർ ചേർന്ന് നിർമിച്ച അക്ഷരവീട് വെള്ളിയാഴ്ച സമർപ്പിക്കും. 51 അക്ഷരവീടുകളിൽ ആറാമത്തെ ‘ഉൗ’ വീടാണ് ട്രാക്കിലെ സുവർണകുമാരിക്ക് സമ്മാനിക്കുന്നത്. എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ൈവകീട്ട് മൂന്നിന് കായിക മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. ‘അമ്മ’യുെട അമരക്കാരനും എം.പിയുമായ ഇന്നസെൻറ് മുഖ്യാതിഥിയാവും.
അനിൽ അക്കര എം.എൽ.എ, അക്ഷരവീട് പദ്ധതിയുമായി സഹകരിക്കുന്ന ‘ഹാബിറ്റാറ്റ്’ ഗ്രൂപ് ചെയർമാൻ ജി. ശങ്കർ, കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിേലഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കുന്നംകുളം അസി. പൊലീസ് കമീഷണർ പി. വിശ്വംഭരൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്ലാൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ തുടങ്ങിയവർ പെങ്കടുക്കും. അക്ഷരവീട് സമർപ്പണത്തിനു ശേഷം പ്രശസ്ത പാട്ടുകാരി പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് ‘നാട്ടീണം’ അരങ്ങേറും. പരിപാടി http://www/facebook.com/Madhyamam/ എന്ന ലിങ്കിൽ തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.