ശശീന്ദ്രനെതിരെ ഹരജി നൽകിയ ആൾക്കെതിരെ ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ കുറ്റമുക്തനാക്കിയ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി നല്‍കിയ വ്യക്തിയെക്കുറിച്ച്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ പരാതി. പരാതിക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച്​ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ്‌ പാറപ്പുറമാണ്​ ഡി.ജി.പിക്ക്​ പരാതി നൽകിയത്​. തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മിക്കെതിരെയാണ് പ്രദീപി​​​െൻറ പരാതി.

നേരത്തേ എ.കെ. ശശീന്ദ്രനെതിരായ ഫോൺ കെണി കേസ്​ അവസാനിപ്പിക്കാൻ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി നടപടി സ്വീകരിക്കവെ മഹാലക്ഷ്​മിയെന്ന പേരിൽ ഒരു ഹരജി കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. സ്​ത്രീത്വത്തെ അപമാനിക്കുന്ന കേസായതിനാൽ ഹരജിയിൽ നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു ആവശ്യം. തുടർന്ന്​, ഹരജി പരിഗണിച്ച കോടതി അത്​ തള്ളിയാണ്​ ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്​.

എന്നാൽ, വ്യാഴാഴ്​ച വൈകുന്നേരം ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്യാനിരിക്കെയാണ്​ ഹൈകോടതിയിൽ പുതിയ ഹരജി സമർപ്പിക്കപ്പെട്ടത്​. ആ സാഹചര്യത്തിലാണ്​ പരാതിക്കാരിയെക്കുറിച്ച്​ അന്വേഷിക്കണമെന്ന്​ എൻ.സി.പി തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്​. ഇൗ പരാതിക്കാരി വ്യാജമാണെന്നും ശശീന്ദ്രൻ മന്ത്രിയാകുന്നതിന്​ തടയിടാനുള്ള ഗൂഢനീക്കമാണ്​ ഇതിനു​ പിന്നിലെന്നും എൻ.സി.പി നേതൃത്വവും സംശയിക്കുന്നു. ആ സാഹചര്യത്തിലാണ്​ പരാതി നൽകിയത്​.
 

Tags:    
News Summary - AK Sasidran Case: Petion gainst Mahalekshmi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.