ബസ് ചാർജ് വർധന: ആശങ്കകളു​ണ്ടെങ്കിൽ വീണ്ടും ചർച്ചക്ക് തയാർ -എ.കെ ശശീന്ദ്രൻ 

തിരുവനന്തപുരം: യാത്രക്കാരുടെയും കെ.എസ്​.ആർ.ടി.സിയുടെയും ബസുടമകളുടെയുമെല്ലാം താൽപര്യം പരിഗണിച്ചാണ്​ ചാർജ് വർധനവിൽ തീരുമാനമെടുത്തതെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിൽ ആശങ്കകളു​ണ്ടെങ്കിൽ ചർച്ചക്ക്​ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിദ്യാർഥികളുടെ എതിർപ്പുണ്ടാകുമെന്ന കാരണത്താലാണ്​ കൺ​െസഷൻ മിനിമം ചാർജ്​ വർധിപ്പിക്കാത്തത്​​. സ്വകാര്യ ബസുടമകളിൽനിന്ന്​ സമ്മർദമുണ്ടായിട്ടില്ല, അവർ പ്രയാസം പറഞ്ഞിരുന്നുവെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടിയായി പറഞ്ഞു. 

നിരക്ക്​ വർധന സംബന്ധിച്ച്​ പഠനം നടത്തിയ ജസ്​റ്റിസ്​ രാമചന്ദ്രൻ കമീഷ​​​െൻറ പ്രധാന ശ​ിപാർശകൾ കഴിഞ്ഞ ദിവസം എൽ.ഡി.എഫ്​ അംഗീകരിച്ചിരുന്നു. ഡീസൽ നിരക്കിലെ വർധന, ബസ്​ ഷാസിയുടെ വിലയിലെ മാറ്റം, സ്​​െപയർപാർട്​സുകളുടെ വിലവർധന, തൊഴിലാളിക​ളുടെ കൂലി എന്നിവ കണക്കിലെടുത്താണ്​ നിരക്ക്​ ഭേദഗതിക്ക്​ രാമചന്ദ്രൻ കമീഷ​ൻ നിർദേശങ്ങൾ സമർപ്പിച്ചത്​.

 അതേസമയം, നിരക്ക്​ വർധന അപര്യാപ്​തമാണെന്നും തുടർന്ന്​ നടപടി ​വ്യാഴാഴ്​ച തീരുമാനിക്കുമെന്നുമാണ്​ ബസുടമകളുടെ നിലപാട്​. മിനിമം നിരക്ക്​ പത്തും വിദ്യാർഥികളുടെ നിരക്ക്​ വർധനയുമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.
 

Tags:    
News Summary - AK Saseendran on Bus Charge fair Progtest-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.