ശശീന്ദ്രൻ മന്ത്രിയായി വീണ്ടും ചുമതല​യേറ്റു

തിരുവനന്തപുരം: ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ പ്രതിപക്ഷാംഗങ്ങളുടെ അസാന്നിധ്യത്തിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​ത്​ ചുമതലയേറ്റു. ഫോൺ കെണി വിവാദ കേസിലുൾപ്പെട്ട്​ കഴിഞ്ഞ മാർച്ച്​ 26ന്​ മന്ത്രിസ്​ഥാനം രാജി​െവച്ച എ.കെ. ശശീന്ദ്രൻ കോടതി കുറ്റമുക്​തനാക്കിയ സാഹചര്യത്തിലാണ്​ വീണ്ടും മന്ത്രിയായത്​. രാജ്​ഭവനിൽ വൈകുന്നേരം അഞ്ചിന്​​ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം ശശീന്ദ്രന്​ സത്യവാചകം ചൊല്ലിക്കൊടു​ത്തു. സഗൗരവം പ്രതിജ്​ഞ ചൊല്ലിയാണ്​ ശശീന്ദ്രൻ ചുമതലയേറ്റത്​. പ്രതിപക്ഷം സത്യപ്രതിജ്​ഞ ചടങ്ങ്​ ബഹിഷ്​കരിച്ചു. വലിയ തിരക്കോ ബഹളങ്ങളോ ഇല്ലാതെ രാജ്​ഭവനിലെ കോൺഫറൻസ്​ ഹാളിലാണ്​ ചടങ്ങ്​ നടന്നത്​. 

മന്ത്രിമാർ, എം.എൽ.എമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങി വളരെ കുറച്ചുപേർ മാത്രമാണ്​ ചടങ്ങ്​ വീക്ഷിക്കാൻ എത്തിയത്​. 4.50ഒാടെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. മിനിട്ടുകൾക്കകം ഗവർണറും. അതിനുശേഷം ചീഫ്​ സെക്രട്ടറി പോൾ ആൻറണി ശശീന്ദ്രനെ സത്യപ്രതിജ്​ഞ ചെയ്യുന്നതിനായി ക്ഷണിച്ചു. പിന്നീട്​ ​അദ്ദേഹം സത്യപ്രതിജ്​ഞ ചെയ്തു. അതിനുശേഷം ഗവർണറും മുഖ്യമന്ത്രിയും പൂച്ചെണ്ട്​ നൽകി അദ്ദേഹത്തെ അനുമോദിച്ചു. 

തുടർന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, പ്രഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, വി.എസ്. സുനില്‍കുമാർ, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, ഡോ. കെ.ടി. ജലീൽ, എം.എല്‍.എമാര്‍ എന്നിവർ മന്ത്രിയെ അഭിനന്ദിച്ചു. ശശീന്ദ്ര​​​​െൻറ ഭാര്യ അനിത, മകൻ വരുൺ, ബന്ധുക്കളായ ഹരിറാം, ജ്യോതിറാം, ഹൈമ, ജിനചന്ദ്രൻ എന്നിവരും ചടങ്ങിൽ പ​െങ്കടുക്കാനെത്തിയിരുന്നു. 

 ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിലും ശശീന്ദ്രനും മുഖ്യമന്ത്രിയും മന്ത്രിമാരും പ​െങ്കടുത്തു.  അതിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട ശശീന്ദ്രൻ പുറത്ത്​ കാത്തുനിന്ന പാർട്ടി പ്രവർത്തകർക്കൊപ്പം ഫോ​േട്ടാക്ക്​ പോസ്​ ചെയ്​തു. പിന്നീട്​ താൽക്കാലികമായി അനുവദിച്ച 100ാം നമ്പർ ഒൗദ്യോഗിക വാഹനത്തിൽ സെക്ര​േട്ടറിയറ്റിലേക്ക്​ തിരിച്ച്​ ​മെയിന്‍ ബ്ലോക്കിലെ ഗതാഗതമന്ത്രിയുടെ ഒാഫിസിലെത്തി ചുമതലയേറ്റെടുത്തു. തുടർന്ന്​ മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ കൂടിക്കാഴ്​ച നടത്തി ഇതുവരെ നടന്ന കാര്യങ്ങൾ വിശദീകരിച്ചതായാണ്​ ലഭിക്കുന്ന വിവരം. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് ശശീന്ദ്രൻ. ശശീന്ദ്ര​​​​െൻറ സത്യപ്രതിജ്​ഞ ചടങ്ങിൽ പ​െങ്കടുക്കില്ലെന്ന്​ നേര​േത്തതന്നെ പ്രതിപക്ഷം വ്യക്​തമാക്കിയിരുന്നു. 

വിവാദങ്ങൾക്ക്​ മറുപടി പറയുന്നത്​ ഉചിതമല്ല, ആഗ്രഹവുമില്ല -ശശീന്ദ്രൻ 
താനുമായി ബന്ധപ്പെട്ട കേസ്​ സംബന്ധിച്ചും പ്രതിപക്ഷ ബഹിഷ്​കരണത്തെക്കുറിച്ചും മറുപടി പറയാൻ ആഗ്രഹമില്ലെന്നും അത്​ ഉചിതമല്ലെന്നും മന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​ത എ.കെ. ശശീന്ദ്രൻ. രാജ്​ഭവനിൽ നടന്ന സത്യപ്രതിജ്​ഞക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യപ്രതിജ്​ഞ ചടങ്ങ്​ ബഹിഷ്​​കരിച്ച പ്രതിപക്ഷ നിലപാടിനെക്കുറിച്ച്​ പ്രതികരിക്കാനില്ല. മന്ത്രിയെന്ന നിലയിൽ പ്രതിപക്ഷത്തി​​​​െൻറ പിന്തുണ ആവശ്യമുണ്ട്​. 

ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട്​ അതീവ ഗൗരവമായ പ്രശ്​നങ്ങളാണുള്ളത്​. മികച്ച രീതിയിൽ വകുപ്പി​​​​െൻറ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ്​ ഉദ്ദേശിക്കുന്നത്​. കുടിശ്ശിക തീർത്ത്​ കെ.എസ്​.ആർ.ടി.സി പെൻഷൻ കൃത്യമായി ലഭ്യമാക്കുക, ശമ്പളം മുടങ്ങാതെ കൊടുക്കുക, സർവിസുകൾ കാര്യക്ഷമമായി നടത്തുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്തങ്ങളാണുള്ളത്​. നല്ലനിലയിൽ വകുപ്പി​​​​െൻറ പ്രവർത്തനങ്ങൾ ഉയർത്തിക്കൊണ്ടുപോകുകയാണ്​ ലക്ഷ്യമിടുന്നത്​.

മന്ത്രിക്കെതിരായ ഹരജിക്ക്​ പിന്നിൽ ആരാണെന്ന ചോദ്യത്തോട്​ പ്രതികരിക്കാൻ ശശീന്ദ്രൻ തയാറായില്ല. മന്ത്രിയെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നത്​ മാത്രമാണ്​ ഇപ്പോൾ ത​​​​െൻറ മുന്നിലുള്ളത്​. ബാക്കിയെല്ലാം നിയമനടപടികളല്ലേ, അതെല്ലാം പിന്നീട്​ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

Tags:    
News Summary - AK Saseendran again Minister-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.