തിരുവനന്തപുരം: കേരളത്തിൽ മാറി മാറി വന്ന സർക്കാറുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച ഇടമാണ് അട്ടപ്പാടിയെന്നും എന്നിട്ടും ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണെന്നും എ.കെ ആന്‍റണി. അതിനാൽ അട്ടപ്പാടിയുടെ ഉന്നതിക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് എ.കെ ആന്‍റണി ആവശ്യപ്പെട്ടു. കോങ്ങാട് മണ്ഡലത്തിൽ കെ.എ തുളസി നേടിയ അട്ടിമറി വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. മണ്ഡലം രൂപീകരിച്ചതു മുതൽ ഇടതുപക്ഷ കോട്ടയായിരുന്നു കോങ്ങാട്. കെ.എസ്.യുവിന് വേണ്ടി പൊരുതി വന്ന നേതാവാണ് തുളസിയെന്ന് അദ്ദേഹം പറഞ്ഞു.
കേരള ഖജനാവ് പാപ്പരല്ലെന്നും 6000 കോടി മിച്ചമുണ്ടെന്നുമുള്ള മുൻ ധനകാര്യ മന്ത്രി ബാലഗോപാലിന്‍റെ വാദം എ.കെ ആന്‍റണി തള്ളി. പൂർണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് കേരളത്തിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു.വി.കെ ശ്രീകണ്ഠൻ എം.പിയും മന്ത്രിയായി ചുമതലയേറ്റ കെ.തുളസിയും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.