കല്യാൺസിങ്ങും ഉമാഭാരതിയും രാജിവെക്കണം -ആൻറണി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിലെ സുപ്രീംകോടതി വിധി മുൻനിർത്തി അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺസിങ് ഗവർണർ സ്ഥാനവും ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനവും രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.െക. ആൻറണി ആവശ്യപ്പെട്ടു. 
കോടതിവിധി ഇന്ത്യൻ മതേതരത്വത്തിെൻറ വിശ്വാസ്യത വീണ്ടെടുക്കാൻ സഹായിക്കും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ യശസ്സ് ലോകമെങ്ങും ഉയർത്തിപ്പിടിക്കാൻ സഹായിക്കും. മതേതരത്വത്തെക്കുറിച്ചും നീതിപീഠ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള വിശ്വാസ്യത വർധിപ്പിക്കും. ഡിസംബർ ആറ് കറുത്ത ദിനമാണെങ്കിൽ, സുപ്രീംകോടതിവിധി വന്നദിവസം രാജ്യത്തിെൻറ അഭിമാന ദിവസമാണ്. 
ബാബരി മസ്ജിദ് തകർത്ത സംഭവം രാജ്യത്തിെൻറ മതേതരത്വത്തിന് ഏൽപിച്ച വലിയ കളങ്കമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവം. അതോടെ നഷ്ടപ്പെട്ട സമുദായ സൗഹാർദം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച അകൽച്ചയും സംശയവും മാറുന്നില്ലെന്ന് ആൻറണി പറഞ്ഞു.  
 
Tags:    
News Summary - ak antoney on babri verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.