Posted On
date_range Updated On
date_range കേരളം സ്ത്രീ മുന്നേറ്റത്തിന് മാതൃകയാണെന്ന് ഐഷി ഘോഷ്
തിരുവനന്തപുരം: കേരളം സ്ത്രീ മുന്നേറ്റത്തിന് മാതൃകയാണെന്ന് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ഐഷിഘോഷ്. എൻ.ജി.ഒ.യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച്, സ്ത്രീ പദവിയും ഭരണകൂട നിലപാടുകളും എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച വനിതാ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം- നിഷേധിക്കുന്നത് വഴി സ്ത്രീ മുന്നേറ്റം അസാധ്യമാകുന്നു. കേരളം സ്ത്രീകൾക്ക് നൽകുന്ന പ്രധാന്യം മാതൃകാപരമാണെന്നും ഐഷിഘോഷ് പറഞ്ഞു.
ലോകശ്രദ്ധയാകർഷിച്ച് ഇന്ത്യക്ക് അഭിമാനമായ ഗുസ്തിതാരങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ സ്ത്രീ സമൂഹത്തിനു തന്നെ അപമാനമാണ്. സ്ത്രീ മുന്നേറ്റത്തിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ കഴിയുകയുള്ളൂവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.