മാന്നാർ: സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞ് ഒരുവർഷം പൂർത്തിയാകുമ്പോൾ മാന്നാർ ടൗൺ അഞ്ചാം വാർഡിൽ കുരട്ടിശ്ശേരി ചായംപറമ്പിൽ ഐഷ ബീവി (79) മരണത്തിന് കീഴടങ്ങി. വാടകവീടുകളിൽ മാറി മാറി താമസിച്ചുവന്നിരുന്ന ഐഷ ബീവിക്ക് കഴിഞ്ഞ റമദാനിലാണ് സ്വന്തം വീട് യാഥാർഥ്യമായത്.
ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.എ. കരീമിെൻറ ‘ചോരാത്ത വീട്’ പദ്ധതിയിലൂടെ സുമനസ്സുകളുടെ സഹായത്താൽ മുക്കാൽ സെൻറിലാണ് വീട് നിർമിച്ച് നൽകിയത്. ശിലാസ്ഥാപനം മാന്നാർ പുത്തൻ പള്ളി ഇമാം എം.എ മുഹമ്മദ് ഫൈസിയും വീടിെൻറ സമർപ്പണം ചെറിയപെരുന്നാൾ ദിനത്തിൽ സജി ചെറിയാൻ എം.എൽ.എയുമാണ് നിർവഹിച്ചത്.
മക്കളില്ലാത്ത ഐഷ ബീവിക്ക് തുണ സഹോദരിയുടെ മകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.