കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ബുക്കിങ് ഇനി ഓണ്‍ലൈനിലും ലഭിക്കും. വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ എയര്‍പോര്‍ട്ട് ടാക്സിയും പ്രീപെയ്ഡ് ടാക്സിയുടെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ടാക്സി നിരക്ക്, വിവരങ്ങള്‍ തുടങ്ങിയവ സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈൻ ബുക്കിങ് തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ പ്രീപെയ്ഡ് ടാക്സികളിലും ജി.പി.എസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്കായി ദിവസവാടകക്കും പ്രീപെയ്ഡ് ടാക്സി സൗകര്യം ലഭിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രീപെയ്ഡ് ടാക്സി കോഓഡിനേഷന്‍ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. www.calicutairportprepaidtaxi.com എന്നതാണ് വെബ്സൈറ്റ് വിലാസം. വെബ്സൈറ്റ് ഉദ്ഘാടനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസറാവു നിര്‍വഹിച്ചു.
വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എയര്‍പോര്‍ട്ട് ടാക്സി ഡ്രൈവര്‍മാരെ ആദരിച്ചു. പാറപ്പുറം അബ്ദുറഹ്മാന് എന്ന ഇണ്ണി അധ്യക്ഷത വഹിച്ചു. കമേഴ്സ്യല്‍ മാനേജര്‍ രാജേഷ്, ജനാര്ദനന്, ഡെപ്യൂട്ടി കമാൻഡൻറ് കിഷോര്‍കുമാര്‍, കരിപ്പൂര്‍ പൊലീസ് ഇന്‍സ്പെകടര്‍ ഷിബു എന്നിവർ പങ്കെടുത്തു. യു. പോക്കര്, എന്‍.എ. കരീം, അഷറഫ് നീറാട്, കോയമോന്, ഹനീഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.