തിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നരമണിക്കൂർ വൈകിയ സംഭവത്തിൽ എയർ ഇന്ത്യ മാപ്പ് പറഞ്ഞു. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഗവർണറെ ടെലിഫോണിൽ വിളിച്ച് ക്ഷമേചാദിക്കുകയായിരുന്നു. നേരിട്ട് വന്ന് വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലർച്ചെ ഒന്നരക്കാണ് പുറപ്പെട്ടത്. പൈലറ്റിെൻറ ഡ്യൂട്ടി സമയം അവസാനിച്ചതാണ് കാരണമെന്ന് സൂചനയുണ്ട്. പകരം സംവിധാനമൊന്നും എയർ ഇന്ത്യ ഒരുക്കിയിരുന്നില്ല. താനൂരിലെ പരിപാടിയിൽ പെങ്കടുത്തശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു ഗവർണർ. ഗവർണറുടെ യാത്രാവിവരം നേരത്തെതന്നെ നിശ്ചയിച്ചിരുന്നതായിട്ടും അദ്ദേഹത്തിന് ഒന്നരമണിക്കൂർ എയർപോർട്ടിൽ കാത്തിരിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.