തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ മൺസൂൺ തുടങ്ങിയശേഷം ഇതുവരെ സംസ്ഥാനത്ത് 117,34,08,338 രൂപയുടെ കൃഷി നാശമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. വാഴകൃഷിയിലാണ് കൂടുതൽ നഷ്ടം -77.184 കോടി. നെൽകൃഷി മേഖലയിൽ 8.58 കോടിയുടെയും റബർ കൃഷിയിൽ 5.12 കോടി രൂപയുടെയും നഷ്ടമുണ്ടായി. 3.71 കോടിയുടെ ഏലവും നശിച്ചു. 6126.38 ഹെക്ടറിലെ കൃഷിനാശം 31,796 കർഷകരെ ബാധിച്ചു.
കർഷകർ നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ കൃഷി ഭവനുകൾ പരിശോധന നടത്തി ഒരുമാസത്തിനകം അന്തിമ റിപ്പോർട്ട് തയാറാക്കും. ഇതിെൻറ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരം നൽകുക. ഇടുക്കിയിൽ 1805 ഹെക്ടറിലെ കൃഷി നശിച്ചു. ഇവിടെ 8465 കർഷകർക്കായി 39,47,91,750 രൂപയുടെ നഷ്ടമുണ്ട്. മലപ്പുറത്ത് 11,45,50,330 രൂപയുടെ നഷ്ടമുണ്ടായി. 4120 പേരുടെ 731 ഹെക്ടറിലെ കൃഷി നശിച്ചു. വയനാടിൽ 2100 പേരുടെ 410 ഹെക്ടറിലെ കൃഷി നശിച്ചു. 16,03,26,300 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.