ആനക്കര (പാലക്കാട്): കോക്കനട്ട് മാന്‍ (നാളികേര മനുഷ്യൻ) എന്നാണ് ചൊവ്വാഴ്ച വിടപറഞ്ഞ കാർഷിക ശാസ്ത്രജ്ഞൻ ഡോ. കെ.വി. അഹമ്മദ് ബാവപ്പയെ സഹപ്രവർത്തകർ വിളിച്ചിരുന്നത്. തെങ്ങ്, കമുക് ഗവേഷണ മേഖലയിൽ അദ്ദേഹത്തിെൻറ പല കണ്ടെത്തലുകളും കൗതുകകരമാണ്. തെങ്ങുകള്‍ക്ക് തടംകീറി വളമിടുന്നതിന് അദ്ദേഹം എതിരായിരുന്നു. സാധാരണ തെങ്ങ് വളം സ്വീകരിക്കുന്നത് ദൂരെനിന്നാെണന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതിനാൽ മൂന്ന് മീറ്റര്‍ അകലത്തിൽ കുഴിയെടുത്ത് വേണം വളമിടാൻ. ഇതാകുേമ്പാൾ സമീപത്തെ തെങ്ങുകള്ക്കുകൂടി അതിെൻറ ഗുണമുണ്ടാകും. മഴക്കുമുമ്പ് പറമ്പ് കൊത്തുകയും കിളക്കുകയും ചെയ്യുന്നത് മണ്ണിന് ദോഷം ചെയ്യുമെന്നാണ് മറ്റൊരു നിരീക്ഷണം. മേൽമണ്ണ് കിളച്ചിട്ടാൽ ആദ്യമഴക്ക് ഒലിച്ചുപോകും. അങ്ങനെ ഫലഭൂയിഷ്ടത നഷ്ടമാവും. അനാരോഗ്യം അലട്ടുേമ്പാഴും കർമനിരതനായിരുന്ന ഡോ. ബാവപ്പ വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്നു. രാജ്യം പൂർണമായി ജൈവകൃഷിയിലേക്ക് മടങ്ങണമെന്നായിരുന്നു ആഗ്രഹം.
കാർഷിക ഉൽപന്ന ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകൾ രാജ്യത്തിന് േദാഷം ചെയ്യുമെന്ന് ഡോ. ബാവപ്പ മുന്നറിയിപ്പ് നൽകിയിരുന്നു. തൊഴിലാളിക്ഷാമം മറികടക്കാൻ സാേങ്കതികവിദ്യ കൂടുതലായി ഉപയോഗിക്കണമെന്നും ഉൽപാദനചെലവ് കുറച്ചുകൊണ്ടുവരണമെന്നും മൂല്യവർധിത ഉൽപന്നങ്ങൾക്ക് േപ്രാത്സാഹനം നൽകണമെന്നുമുള്ള പക്ഷക്കാരായിരുന്നു അദ്ദേഹം. പരിസ്ഥിതിക്ക് ദോഷകരമായതിനാൽ അന്തക, ബി.ടി വിത്തുകളുടെ ഉപയോഗത്തെ ഡോ. ബാവപ്പ എതിർത്തിരുന്നു.
േതാട്ടവിളകളുമായി ബന്ധപ്പെട്ട് 185 പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിെൻറ പ്രഥമ ഡയറക്ടറായി ഡോ. അഹമ്മദ് ബാവപ്പയെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതും പ്രവർത്തന മികവിനുള്ള അംഗീകാരമായി. കോഴിക്കോട് കേന്ദ്ര സുഗന്ധവ്യഞ്ജന ഗവേഷണകേന്ദ്രത്തിന് അസ്ഥിവാരമിട്ടത് അദ്ദേഹമാണ്. മദ്രാസ് സർവകലാശാലയുടെ അഞ്ച് സ്വർണമെഡലുകൾ, എഫ്.എ.ഒ അവാർഡ്, ഡോ. സി.എസ്. വെങ്കിട്ടരാമൻ അവാർഡ്, പ്ലാറ്റിനം ജൂബിലി അവാർഡ്, ഇന്ത്യൻ ജേസീസ് അച്ചീവർ അവാർഡ്, ലോക സാമ്പത്തിക കൗൺസിൽ ഇൻറർനാഷനൽ ഗോൾഡ് സ്റ്റാർ മില്ലേനിയം അവാർഡ് എന്നിവ തേടിയെത്തി.
വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു ഡോ. ബാവപ്പ. മുസ്ലിം സമുദായത്തിനകത്ത് ശാസ്ത്രബോധവും വിജ്ഞാനമുന്നേറ്റവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിനായി അദ്ദേഹം ഒരുപാട് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
ശാസ്ത്രത്തെ ജനകീയവത്കരിച്ച കാർഷിക വിദഗ്ധൻ
ഔദ്യോഗിക പദവിയൊഴിഞ്ഞാൽ വിശ്രമജീവിതം നയിക്കുന്നവർക്കിടയിൽ വേറിട്ടുനിന്ന ശാസ്ത്രജ്ഞനായിരുന്നു അന്തരിച്ച ഡോ. അഹമ്മദ് ബാവപ്പ. ശാസ്ത്രമേഖലയിൽ നിൽക്കുമ്പോഴും നാട്ടിൻപുറത്തെ സാധാരണ കർഷകർക്കെന്നും പുതിയ കൃഷിരീതികൾ പകർന്നുനൽകുന്നതിൽ തൽപരനായിരുന്ന അദ്ദേഹം തോട്ടവിള മേഖലയിൽ ശാസ്ത്രത്തെ ജനകീയവത്കരിച്ചു. ജൈവകൃഷി മുന്നേറ്റം, സുരക്ഷിതാഹാരം, ജലസംരക്ഷണ പ്രവർത്തനം എന്നിവയിൽ നിർദേശങ്ങൾക്കപ്പുറം, പ്രവൃത്തിയിലൂടെ മാതൃകയായി. മലയാളിയുടെ കാർഷിക സംസ്കാരത്തിലെ നവോത്ഥാന നായകനെന്ന് തന്നെ വിശേഷിപ്പിക്കാം.
വട്ടംകുളം മോഡൽ ഗ്രാമീണ സുരക്ഷിതാഹാരം, എടപ്പാളിൽനിന്ന് തുടക്കം കുറിച്ച സൺഡേ ഫാമിങ് എന്നിവയുടെ സൂത്രധാരനും ഡോ. അഹമ്മദ് ബാവപ്പയാണ്. പുതുതലമുറ പാടത്തേക്കിറങ്ങുന്നത് ഇപ്പോൾ പതിവായ സമൂഹത്തിൽ സൺഡേ ഫാമിങ്ങിലൂടെ പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതിന് തിരികൊളുത്തിയത് ഡോ. അഹമ്മദ് ബാവപ്പയുടെ ദീർഘ വീക്ഷണമായിരുന്നു. കുരുമുളക് വള്ളികളുടെ വ്യാപനത്തിനായി റാപ്പിഡ് മൾട്ടിപ്ലിക്കേഷനെന്ന ചെലവുകുറഞ്ഞ കാർഷിക രീതിയിലൂടെ വീട്ടമ്മമാരെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനും അദ്ദേഹത്തിനായി. തെങ്ങുകൃഷിയെ ഹൃദയത്തോട് ചേർത്ത മറ്റൊരു കൃഷി ശാസ്ത്രജ്ഞനില്ലെന്ന് നിസ്സംശയം പറയാം.
–അബ്ദുൽ ജബ്ബാർ (തവനൂർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.