കാസർകോട്: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയതിനെതിരെ സി.പി.െഎ. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം ബി.ജെ.പിയുമായി ചേർന്ന് സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിന് ധാരണയുണ്ടാക്കിയതാണ് സി.പി.െഎയെ ചൊടിപ്പിച്ചത്.
മഞ്ചേശ്വരത്ത് ഇൗ നീക്കത്തിൽനിന്ന് സി.പി.െഎ അംഗം വിട്ടുനിന്നിരുന്നു. ശനിയാഴ്ച്ച ചേർന്ന സി.പി.െഎ ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ അംഗങ്ങൾ സി.പി.എം നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകൾ ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലാണ്.
ബി.ജെ.പി ജയിക്കാതിരിക്കാൻ എല്ലാതരം അടവുകളും പ്രയോഗിക്കുന്ന മഞ്ചേശ്വരത്ത്, സി.പി.എം ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയത് നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തിനുവേണ്ടി സി.പി.എം നടത്തിയത് അവസരവാദ രാഷ്ട്രീയമാണെന്ന് സി.പി.െഎ ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ പ്രതികരിച്ചു. യു.ഡി.എഫിെൻറ പിന്തുണയിൽ സി.പി.െഎ പ്രസിഡൻറായിട്ടുണ്ട്. ഇത് ബി.ജെ.പി വരുന്നത് തടയാനായിരുന്നു.
എന്നാൽ, ബി.ജെ.പിയെ സഹായിക്കുകയും അവരുടെ സഹായംതേടുകയും ചെയ്തത് നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം സി.പി.എമ്മിലും പുകയുന്നുണ്ട്. കുമ്പളയിൽ പാർട്ടി ലോക്കൽ സെക്രട്ടറി രാജിക്കത്ത് നൽകിയതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.