തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ ഫീസ് കുറക്കാൻ തീരുമാനം. കൃഷി മന്ത്രി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. യു.ജി കോഴ്സുകൾക്ക് 50 ശതമാനവും പി.ജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറക്കാനാണ് ധാരണ.
കാർഷിക സർവകലാശാലയിൽ ഫീസ് കൂട്ടിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. അർജുൻ എന്ന ബി.എസ് സി അഗ്രിക്കൾചർ വിദ്യാർഥി ഫീസടക്കാൻ നിവൃത്തിയില്ലാത വെള്ളായണി കാർഷിക കോളജിൽ നിന്ന് ടി.സി വാങ്ങിയ വിവരം പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു.
15,000 രൂപയായിരുന്ന സെമസ്റ്റർ ഫീസ് 50,000 ആക്കിയതാണ് വിദ്യാർഥികൾക്ക് വെല്ലുവിളിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.