സിദ്ദീഖ് കാപ്പന്‍റെ നിരുപാധിക മോചനത്തിന്​ പ്രക്ഷോഭം തുടരണം -ജബീന ഇർഷാദ്

മലപ്പുറം: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്‍റെ നിരുപാധിക മോചനം ഉറപ്പ് വരുത്തുന്നത് വരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തുടരണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്. സിദ്ദീഖ് കാപ്പൻെറ വേങ്ങരയിലെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.

കാപ്പനെ ചികിത്സക്കായി ഡൽഹിയിൽ കൊണ്ടുവരണമെന്ന സുപ്രീം കോടതി വിധി ആശ്വാസകരമാണ്. പക്ഷെ മോചനം ലഭിക്കുന്നത് വരെ ദേശ വ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയരണം. പൗരാവകാശ പ്രവർത്തകരുടെയും വിവിധ സംഘടനകളുടെയും സമ്മർദങ്ങൾക്കൊടുവിലാണ് യോഗിക്ക് കത്തെഴുതാൻ പോലും മുഖ്യമന്ത്രി തയ്യാറായത്. തുടർ ഇടപെടലുകൾ നടത്താൻ കേരള സർക്കാർ തയ്യാറാകണം.

നീതിക്കായുള്ള റൈഹാനയുടെ പോരാട്ടത്തോട് വിമൻ ജസ്റ്റിസ് ഐക്യപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, മലപ്പുറം ജില്ല പ്രസിഡന്‍റ്​ ഫായിസ കരുവാരക്കുണ്ട്, ജില്ല ജനറൽ സെക്രട്ടറി രജിത മഞ്ചേരി, ജില്ല കമ്മിറ്റിയംഗം നസീറാ ബാനു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - agitation for unconditional release of Siddique Kappan should continue - Jabeena Irshad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.