തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടുവെന്ന് പൊലീസ്. ഉറ്റബന്ധുക്കളായ മറ്റ് രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതി തയാറാക്കിയെന്നാണ് പൊലീസ് പറയുന്നത്. അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയ്.
ബന്ധുക്കളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് അഫാന്റെ മൊഴി. നാല് പേരെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് പേരെ കൂടി കൊല്ലുകയായിരുന്നു അഫാന്റെ ഉദ്ദേശം. എന്നാൽ സഹോദരൻ അഫ്സാനെ കൊന്നതോടെ മനോവീര്യം ചോർന്ന് മറ്റ് രണ്ട് പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചുവെന്നും അഫാൻ വെളിപ്പെടുത്തി.
അതേസമയം, അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യം മെച്ചമായെന്ന് ഡോക്ടർമാർ അറിയിച്ചതിന് തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാൻഡ് ചെയ്തിരുന്നു.
മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെയാണ് അഫാൻ തലക്കടിച്ച് വീഴ്ത്തിയത്. ഇതിൽ ഷെമീന ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.