Posted On
date_range Updated On
date_range അഞ്ചരവര്‍ഷമായി വെന്റിലേറ്ററില്‍ കഴിഞ്ഞ ഏഴുവയസ്സുകാരന്‍ മരിച്ചു
മുളങ്കുന്നത്തുകാവ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വർഷങ്ങളായി ചികിത്സയിലായിരുന്ന ഏഴ് വയസ ്സുകാരൻ മരിച്ചു. മുള്ളൂർക്കര മണ്ഡലംകുന്ന് കൊല്ലമാക്കൽ ശിവദാസിെൻറ മകൻ അദ്രിദാസാണ് മാതാപിതാക്കളുടെയും ഡോക്ടർമാരുടെയും പ്രതീക്ഷകൾക്ക് വിരാമം കുറിച്ച് വിടപറഞ്ഞത്.
ഒന്നര വയസ്സുള്ളപ്പോൾ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ അദ്രിദാസിെൻറ ശരീരം നീലനിറമായി തണുത്തുറഞ്ഞ നിലയിലാവുകയായിരുന്നു. തുടർന്ന് അഞ്ചര വർഷമായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ ഐ.സി.യുവിലെ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു. മാതാവ്: സവിത. സഹോദരൻ: അശ്വിൻ ദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.