തൊഴിലുറപ്പിനും പെന്‍ഷനും  ആധാര്‍  നിര്‍ബന്ധം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, എംപ്ളോയീസ് പെന്‍ഷന്‍ പദ്ധതി എന്നിവക്ക് തൊഴില്‍, ഗ്രാമവികസന മന്ത്രാലയങ്ങള്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.  ആധാര്‍ വഴി തടസ്സങ്ങളില്ലാത്ത തിരിച്ചറിയല്‍ ഉറപ്പുവരുത്തണമെന്നാണ് വിജ്ഞാപനം നിര്‍ദേശിക്കുന്നത്. ഇനിയും ആധാര്‍ നല്‍കാത്തവര്‍ ജനുവരി 31നുമുമ്പ് അതിന് അപേക്ഷിക്കണം. ആധാര്‍ കിട്ടുന്നതുവരെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കിട്ടാന്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് എന്നിവ കൊടുക്കണം.  തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ആധാര്‍ ഇതുവരെ നല്‍കാത്തവര്‍, മാര്‍ച്ച് 31നുമുമ്പ് ആധാറിന് അപേക്ഷിക്കണമെന്ന് ഗ്രാമവികസന മന്ത്രാലയം നിര്‍ദേശിച്ചു. 

Tags:    
News Summary - adhaar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.