Posted On
date_range Updated On
date_range വിദേശത്ത് പോകാനുള്ള അനുമതി തേടി ദിലീപ് നൽകിയ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് വിദേശത്ത് പോകാൻ അനുമതി തേടി സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും.വിസ സ്റ്റാമ്പിംഗിനായി താത്ക്കാലികമായി പാസ്‌പോർട്ട് നൽകാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. പ്രെഫ. ഡിങ്കൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ബാംങ്കോക്കിലേക്ക് പോകാൻ അനുമതി തേടിയാണ് ദിലീപ് എറണാകുളം പ്രിൻസിപ്പൽ കോടതിയെ സമീപിച്ചിട്ടുള്ളത്.
ദിലീപിന് പാസ്‌പോർട്ട് വിട്ടുകൊടുത്തുവെങ്കിലും വിദേശയാത്രക്ക് അനുമതി നൽകിയിരുന്നില്ല. വിദേശയാത്രക്ക് അനുമതി തേടിയുള്ള ദിലീപിന്‍റെ ഹരജിയിൽ ഇന്ന് കോടതി കൂടുതൽ വാദം കേൾക്കും. ഈ മാസം 15 മുതൽ ജനുവരി 5 വരെ വിദേശത്ത് പോകാനനുവദിക്കണമെന്നാണ് ദിലീപിെൻറ ആവശ്യം. എന്നാൽ കേസിലെ വിചാരണ വൈകിപ്പിക്കാന്നാണ് ദിലീപിെൻറ ശ്രമമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.